nctv news pudukkad

സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ ഷാള്‍ ടയറില്‍ കുരുങ്ങി സ്ത്രീ മരിച്ചു

ആര്യംപാടം പുതുരുത്തിയില്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ ഷാള്‍ ടയറില്‍ കുരുങ്ങി അങ്കണവാടി വര്‍ക്കര്‍ മരിച്ചു. പുതുരുത്തി സ്വദേശി ആലപ്പാടന്‍ വീട്ടില്‍ മിനി വര്‍ഗീസ് ആണ് മരിച്ചത്. 58 വയസായിരുന്നു.

ചൊവ്വാഴ്ച രാവിലെ 9.45 ഓടെ അങ്കണവാടിയിലേയ്ക്ക് പോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്. പുതുരുത്തി സ്‌കൂളിന് സമീപം വെച്ച് ഷോള്‍ സ്‌കൂട്ടറിന്റെ പിന്‍ ചക്രത്തില്‍ കുരുങ്ങുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ മിനി വര്‍ഗീസിന്റെ തല റോഡിലിടിച്ചു. ഉടന്‍ മിനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *