nctv news pudukkad

കാട്ടാനാക്രമണം: പരുക്കേറ്റ ഊരുമൂപ്പനെ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു

വരന്തരപ്പിള്ളി പഞ്ചായത്തിലെ കള്ളിച്ചിത്ര ഉന്നതിയില്‍ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഊരുമൂപ്പനെ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന മദന്‍, പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷന്മാരായ കെ.എസ്. ജിഷാദ്, സുഹറ മജീദ്, പഞ്ചായത്ത് അംഗം സതി രവി എന്നിവരടങ്ങുന്ന സംഘമാണ് ആശുപത്രിയിലെത്തി മൂപ്പന്റെ ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞത്.

തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് ഊരുമൂപ്പന്‍ ഗോപാലന് കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റത്. ഊരുമൂപ്പന് വേണ്ട അടിയന്തര ചികിത്സാ സഹായങ്ങള്‍ ഉറപ്പാക്കുമെന്നും വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനായി വനംവകുപ്പുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ജനപ്രതിനിധികള്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *