nctv news pudukkad

പോസ്റ്റിൽ കയറി ജോലിക്കിടെ ഷോക്കേറ്റ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

ഇരിങ്ങാലക്കുട മാപ്രാണത്ത് ജോലിക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു. ആറാട്ടുപ്പുഴ അയ്യാണ്ടി വാസു മകന്‍ മനോജ് ആണ് മരിച്ചത്. 46 വയസായിരുന്നു.

ചൊവ്വാഴ്ച രാവിലെ 7 നായിരുന്നു സംഭവം. കെഎസ്ഇബി കരുവന്നൂര്‍ സെക്ഷനിലെ ജീവനക്കാരനാണ്. വൈദ്യുതി ലൈനിലെ തകരാര്‍ പരിഹരിക്കാന്‍ പോസ്റ്റില്‍ കയറിയപ്പോള്‍ ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നു. ഉടനെ മാപ്രാണം ലാല്‍ ആശുപത്രിയിലും തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Comment

Your email address will not be published. Required fields are marked *