nctv news pudukkad

പറപ്പൂക്കരയിൽ നിയന്ത്രണം വിട്ട കാർ വീട്ടിലേക്കും കടയിലേക്കും ഇടിച്ചുകയറി; സ്കൂട്ടറും ബൈക്കും തകർന്നു

പറപ്പൂക്കര മുത്രത്തിക്കരയില്‍ നിയന്ത്രണം വിട്ട കാര്‍ വീട്ടിലേക്കും കടയിലേക്കും ഇടിച്ചുകയറി. വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറും ബൈക്കും ഇടിച്ചു തകര്‍ത്തു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. മുത്രത്തിക്കര സെന്ററില്‍ കാരിക്കോട് ഭാഗത്ത് ശനിയാഴ്ച പുലര്‍ച്ചെ 4 മണിയോടെയായിരുന്നു സംഭവം.

നന്തിക്കര ഭാഗത്തു നിന്നും വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ടു സമീപത്തെ വീടിനു മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു സ്‌കൂട്ടറിലേയ്ക്കും ബൈക്കിലേയ്ക്കും ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് തെറിച്ചു തൊട്ടടുത്ത കടമുറിയിലേയ്ക്കും പതിച്ചു. അപകടത്തില്‍ ഇരു വാഹനങ്ങളും തകര്‍ന്നു. കുണ്ടുകാട് വീട്ടില്‍ കെ.എം. സുരേഷ് താമസിക്കുന്ന വീടിനു മുന്നിലാണ് അപകടം നടന്നത്.

Leave a Comment

Your email address will not be published. Required fields are marked *