പുതുക്കാട് ദേശീയപാതയില് ലോറിയിടിച്ച് കാല്നടയാത്രികയായ വയോധിക മരിച്ചു. പുതുക്കാട് അശോക റോഡില് തെക്കുംപുറം ദേവസിയുടെ ഭാര്യ 68 വയസ്സുള്ള ബേബിയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ അഞ്ചരയോടെയാണ് അപകടം.
രാവിലെ പള്ളിയില് പോകുന്നതിനായി ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. സംസ്കാരം നടത്തി. ബിറ്റി, സില്വി, സിബി എന്നിവര് മക്കളും ആന്റു, ജോജി എന്നിവര് മരുമക്കളുമാണ്.






