പനി ബാധിച്ച് ചികിത്സയിലായിരുന്ന അളഗപ്പനഗര്‍ സ്വദേശി മരിച്ചു. എരിപ്പോട് ആമ്പല്ലി കളരിയ്ക്കല്‍ തങ്കപ്പന്റെയും ലതയുടേയും മകന്‍ അനന്തുകൃഷ്ണന്‍ ആണ് മരിച്ചത്. 25 വയസായിരുന്നു. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു. സംസ്‌കാരം നടത്തി. സഹോദരി: അനുലേഖ.
പനി മൂർച്ഛിച്ചു; തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു






