nctv news pudukkad

16 മാസത്തെ അബോധാവസ്ഥയ്ക്ക് ഒടുവിൽ വിടവാങ്ങി; അളഗപ്പനഗർ സ്കൂട്ടർ അപകടത്തിൽ പരുക്കേറ്റ വയോധികൻ മരിച്ചു

അളഗപ്പനഗറില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ പരുക്കേറ്റ് 16 മാസം അബോധാവസ്ഥയിലായിരുന്ന വയോധികന്‍ മരിച്ചു. ആമ്പല്ലൂര്‍ തെക്കൂട്ട് രാധാകൃഷ്ണനാണ് മരിച്ചത്. 70 വയസായിരുന്നു.

2025 ഫെബ്രുവരി 10ന് അളഗപ്പനഗര്‍ കമ്പനിപ്പടിയില്‍ വെച്ച് രാധാകൃഷ്ണന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ബൈക്കിടിച്ചാണ് അപകടം ഉണ്ടായത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ രാധാകൃഷ്ണന്‍ 16 മാസമായി അബോധാവസ്ഥയിലായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു മരണം. അളഗപ്പ ടെക്സ്റ്റയില്‍സിലെ ജീവനക്കാരനായിരുന്നു. അംബികയാണ് ഭാര്യ. അനീഷ്, ആശ എന്നിവര്‍ മക്കളും കീര്‍ത്തി, കൃഷ്ണകുമാര്‍ എന്നിവര്‍ മരുമക്കളുമാണ്.

Leave a Comment

Your email address will not be published. Required fields are marked *