പാലപ്പിള്ളി ജനവാസ മേഖലയില് പുലിയിറങ്ങി മൂരിക്കുട്ടിയെ കൊന്നു
പാലപ്പിള്ളി ജനവാസ മേഖലയില് പുലിയിറങ്ങി മൂരിക്കുട്ടിയെ കൊന്നു. നടാംപാടം ഗേറ്റിന് സമീപം ചൊവ്വാഴ്ച രാവിലെ ഫോറസ്റ്റ് വാച്ചര്മാരാണ് മൂരിക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് ഇതേയിടത്ത് പുലിയെ കണ്ടിരുന്നതായി നാട്ടുകാര് പറഞ്ഞു. പുലി ജനവാസ മേഖലയിലേക്ക് കടക്കുന്നത് പ്രദേശവാസികളില് ആശങ്ക വര്ധിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്ഷമായി പുലിയെ പിടികൂടാന് കൂടുകള് സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് മലയോര കര്ഷക സംരക്ഷണ സമിതി ആരോപിക്കുന്നു. പ്രശ്നങ്ങള്ക്ക് പരിഹാരം ആവശ്യപ്പെട്ട് ഡിഎഫ്ഒ, സിസിഎഫ് ഉദ്യോഗസ്ഥരെ വീണ്ടും നേരില് കണ്ട് നിവേദനം …
പാലപ്പിള്ളി ജനവാസ മേഖലയില് പുലിയിറങ്ങി മൂരിക്കുട്ടിയെ കൊന്നു Read More »







