nctv news pudukkad

മറ്റത്തൂരിൽ വീണ്ടും പുലിഭീതി?; ചെമ്പുചിറയിൽ നാട്ടുകാർ പുലിയെ കണ്ടതായി വിവരം

മറ്റത്തൂര്‍ പഞ്ചായത്തിലെ ചെമ്പുചിറയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. ചെമ്പുചിറ ലക്ഷം വീട് പരിസരത്ത് എടത്താടന്‍ വാസു എന്നയാളുടെ വീടിനു പുറകു വശത്തെ പാടത്താണ് കഴിഞ്ഞ രാത്രി പുലിയെ കണ്ടതായി പറയുന്നത്.

വിവരമറിയിച്ചതിനെ തുടര്‍ന്ന് വെള്ളിക്കുളങ്ങര റേഞ്ചിലെ വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പത്തു ദിവസം മുമ്പ് മറ്റത്തൂരിലെ മാങ്കുറ്റിപ്പാടം പ്രദേശത്ത് പുലിയിറങ്ങി വളര്‍ത്തു നായയെ കൊന്നിരുന്നു. തൊട്ടടുത്ത ദിവസം ചേലക്കാട്ടുകര പ്രദേശത്തും നാട്ടുകാര്‍ പുലിയെ കണ്ടതായി പറഞ്ഞിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *