മുപ്ലിയം ജിഎച്ച്എസ്എസിന്റെ നവീകരിച്ച ഐടി ലാബിന്റെയും, ഇംഗ്ലീഷ് ലാങ്ക്വേജ് എന്റിച്ച്‌മെന്റ് പ്രോഗ്രാമിന്റെയും, റെഡ് ക്രോസ് കാപ്പിങ്ങ് സെറിമണിയുടേയും ഉദ്ഘാടനം ജില്ലാപഞ്ചായത്ത് അംഗം കെ.ജെ. ഡിക്‌സണ്‍ നിര്‍വ്വഹിച്ചു. ജീവാ ബേബി അധ്യക്ഷയായിരുന്നു.
സ്‌കൂള്‍ പ്രധാനാധ്യാപിക എന്‍.ജെ മിനി, നിവേദ്യ സജില്‍, മുകുന്ദന്‍ പാലത്തിങ്കല്‍, ഡോ. പി.സി. സിജി, ശ്രുതി ഷിഹാസ്, കെ.എന്‍. ജയപ്രകാശ്, മണപ്പുറം സിഇഒ ജോര്‍ജ് ഡി ദാസ്, എ.കെ. അമൃത പ്രിയ എന്നിവര്‍ പ്രസംഗിച്ചു. ലാബ് നവികരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത് മണപ്പുറം ഫൈനാന്‍സ് ലിമിറ്റഡ് ആണ്.






