nctv news pudukkad

മറ്റത്തൂര്‍ മാങ്കുറ്റിപ്പാടത്ത് വീണ്ടും പുലിയെ കണ്ടതായി നാട്ടുകാര്‍

മറ്റത്തൂര്‍ മാങ്കുറ്റിപ്പാടത്ത് വീണ്ടും പുലിയെ കണ്ടതായി നാട്ടുകാര്‍. ടാപ്പിങ്ങ് തൊഴിലാളികളായ മാങ്കുറ്റിപാടം സ്വദേശിയായ മുരിയന്‍കോരിയില്‍ മോനച്ചനും കുടുംബവും ആണ് പുലികളെ കണ്ടത്.

തിങ്കളാഴ്ച്ച പുലര്‍ച്ചെ ടാപ്പിംഗിനെത്തിയതാണ് മോനച്ചനും ഭാര്യയും മകനും അടങ്ങുന്ന തൊഴിലാളികളാണ് രണ്ടുപുലികളെ കണ്ടത്. കാവുങ്ങല്‍ ജോര്‍ജിന്റെ റബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിന് എത്തിയതായിരുന്നു ഇവര്‍. പുലിയെ കണ്ട് ഭയന്ന് ടാപ്പിങ്ങ് നിര്‍ത്തി ഓടിപോവുകയായിരുന്നു ഇവര്‍. വനം വകുപ്പ് അധികൃതര്‍ എത്തി സ്ഥലത്ത് പുലിയെ നിരീക്ഷിക്കുന്നതിനായി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.

കഴിഞ്ഞ പതിനഞ്ചാം തിയ്യതി സമീപത്തെ തോട്ടത്തില്‍ പട്ടിയെ പുലി പിടിച്ച് ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. മറ്റത്തൂര്‍ ചെമ്പുച്ചിറയിലും കഴിഞ്ഞ ദിവസങ്ങളില്‍ പുലി പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. മറ്റത്തൂരിലെ ജനവാസ മേഖലയില്‍ അടിക്കടി പുലിയിറങ്ങുന്നത് ജനങ്ങളില്‍ ആകെ പരിഭ്രാന്തി പറഞ്ഞിരിക്കുകയാണ്. തോട്ടം മേഖലയില്‍ പുലിയിറങ്ങുന്നത് മൂലം തൊഴിലാളികള്‍ ടാപ്പിങ്ങിന് പോകുന്നത് ഭയന്ന് വിറച്ചിട്ടാണ്.

Leave a Comment

Your email address will not be published. Required fields are marked *