മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പൊലീസിന്റെയും സഹായത്താല്‍ നീക്കം ചെയ്യുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ് നടക്കുന്നത്. കേട്ടു കേള്‍വിയില്ലാത്ത കാര്യമാണിതെന്നും കഴിഞ്ഞ 10 കൊല്ലം പിണറായിക്കെതിരായ കടന്നാക്രമണത്തിന് നേതൃത്വം കൊടുത്തവരാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ മുതലാളിമാരെ ഉപയോഗപ്പെടുത്തി കേരളം ഭരിക്കും എന്നാണ് മുഖ്യമന്ത്രി ധാര്‍ഷ്ട്യത്തോടെ പറഞ്ഞത്. ഇപ്പോള്‍ വൈദ്യുതി മന്ത്രി ഉള്‍പ്പടെ നാല് മന്ത്രിമാര്‍ പുറത്തു പോകാന്‍ നില്‍ക്കുന്നു. മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് മന്ത്രിമാരുടെ വിദേശ യാത്ര. സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെയാണ് പോകുന്നതെങ്കില്‍ വലിയ അപകടം ചെയ്യും. ഞങ്ങളിങ്ങനെ പുറപ്പെട്ടിരിക്കുന്നു, ഇനി ഉദ്യോഗസ്ഥന്മാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അഴിമതി കാണിക്കാം എന്നാണ് നല്‍കുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങള്‍ക്കെതിരായുള്ള മോദിയുടെ കാടത്തം ഇവിടെ സതീശനും ചെയ്യുന്നു. പിണറായിക്കെതിരെ തെളിവിന്റെ ഒരു അംശം പോലുമില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
കര്‍ത്തയുടെ മാസപ്പടി ഡയറിയിലെ പേര് വന്നതിലും അദ്ദേഹം മറുപടി നല്‍കി. താനൊരു പണവും വാങ്ങിയിട്ടില്ലെന്നും എം.വി. ഗോവിന്ദന്‍ വിശദീകരിച്ചു.






