എച്ച്എംഎല്‍ കുണ്ടായി ഡിവിഷനിലെ തൊഴിലാളിയായ മഞ്ജുഷയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്‍ യോഗം പാലപ്പിള്ളി സിഐടിയു ഓഫീസില്‍ നടത്തി. സിഐടിയു പ്രസിഡന്റ് പി.ജി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ജനറല്‍ സെക്രട്ടറി ആന്റണി കുറ്റുകാരന്‍ അധ്യക്ഷത വഹിച്ചു.
കല്ലൂര്‍ ബാബു, പി.ടി. വിനയന്‍, പി.ജി. വാസുദേവന്‍ നായര്‍, പി.ആര്‍. പ്രസാദ്, കെ.എം. കുഞ്ഞുമുഹമ്മദ്, കെ.കെ. രവി, അബ്ദുള്‍ അസീസ്, കെ. രാമന്‍, പി.ഡി. ശ്യാംനാഥ്, കെ.എം. ഹൈദര്‍, ഇ.എം. ഉമ്മര്‍, ഷിബു കൈതാരന്‍, ലത്തീഫ് മുച്ചിക്കല്‍, പി.എം. അലി, പി.എസ്. സത്യന്‍, നാസര്‍, പി.ടി. ജോയ്, സി.എം. ആലിക്കുട്ടി എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായി.
കുറ്റാരോപിതരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഇവരെ ഏഴ് ദിവസത്തിനുള്ളില്‍ കമ്പനിയില്‍നിന്ന് പുറത്താക്കണമെന്നും മരണപ്പെട്ട മഞ്ജുഷയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ നടപ്പാക്കാത്ത പക്ഷം സംയുക്ത യൂണിയനുകളുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സമര പരിപാടികള്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു.






