അതിരപ്പിള്ളിയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. ചക്കാലക്കല്‍ ജോയിയുടെ വീട്ടില്‍ വനം വകുപ്പ് വച്ചിരുന്ന കൂട്ടില്‍ ആണ് പുലി കുടുങ്ങിയത്. ചൊവ്വാഴ്ച പുലര്‍ച്ചയാണ് സംഭവം. ജോയിയുടെ വീട്ടിലെ അമ്പതോളം കോഴികളെ പുലി ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെ രണ്ടാഴ്ച മുന്‍പ് ആണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്.
അതിരപ്പിള്ളിയില്‍ വനംവകുപ്പിന്റെ കൂട്ടില്‍ പുലി കുടുങ്ങി; ആശ്വാസത്തിൽ നാട്ടുകാർ!






