nctv news pudukkad

Athirappilly

അതിരപ്പിള്ളിയില്‍ വനംവകുപ്പിന്റെ കൂട്ടില്‍ പുലി കുടുങ്ങി; ആശ്വാസത്തിൽ നാട്ടുകാർ!

അതിരപ്പിള്ളിയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. ചക്കാലക്കല്‍ ജോയിയുടെ വീട്ടില്‍ വനം വകുപ്പ് വച്ചിരുന്ന കൂട്ടില്‍ ആണ് പുലി കുടുങ്ങിയത്. ചൊവ്വാഴ്ച പുലര്‍ച്ചയാണ് സംഭവം. ജോയിയുടെ വീട്ടിലെ അമ്പതോളം കോഴികളെ പുലി ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെ രണ്ടാഴ്ച മുന്‍പ് ആണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്.

അതിരപ്പിള്ളിയിൽ ഹോട്ടൽ തകർത്ത് കാട്ടാന

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം. പിള്ളപ്പാറയിൽ ഹോട്ടൽ തകർത്ത് അകത്തുകയറിയ കാട്ടാന വൻ നാശനഷ്ടങ്ങൾ വരുത്തി. ഹോട്ടലിനോട് ചേർന്ന് താമസിക്കുന്ന വീട്ടുകാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അതിരപ്പിള്ളി പിള്ളപ്പാറ എക്‌സൈസ് ചെക്ക് പോസ്റ്റിന് സമീപം കാളിയാടൻ ജോൺസന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് തിങ്കളാഴ്ച അർധരാത്രി കാട്ടാന ആക്രമണം നടത്തിയത്. പെരിങ്ങൽകുത്ത് ഇൻസ്‌പെക്ഷൻ ബംഗ്ലാവിലെ ജീവനക്കാരനായ ജോൺസൺ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. പരിഭ്രാന്തരായ ഭാര്യയും മകളും ഉടൻ തന്നെ ബഹളം വെക്കുകയും നാട്ടുകാർ ഓടിക്കൂടുകയും ചെയ്തതോടെയാണ് ആന പിൻവാങ്ങിയത്. തുടർന്ന് പ്ലാന്റേഷൻ എണ്ണപ്പന …

അതിരപ്പിള്ളിയിൽ ഹോട്ടൽ തകർത്ത് കാട്ടാന Read More »

അതിരപ്പിള്ളിയിൽ വീണ്ടും ‘മഞ്ഞകൊമ്പൻ’ ഭീതി; കാർ തടഞ്ഞു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശ്ശൂർ: അതിരപ്പിള്ളി-മലക്കപ്പാറ വനപാതയിൽ ഭീതിവിതച്ച് വീണ്ടും കൊലയാളി ആന ‘മഞ്ഞകൊമ്പൻ’. വെള്ളിയാഴ്ച വൈകീട്ട് 4.30-ഓടെ പുളിയിലപ്പാറയ്ക്കും വാച്ചുമരത്തിനുമിടയിലുള്ള ചൂഴിമേടിൽ വെച്ചാണ് ആന സഞ്ചാരികളുടെ കാർ തടഞ്ഞത്. ആനയെ കണ്ട് ഭയന്ന യാത്രക്കാർ വാഹനം പെട്ടെന്ന് പിന്നോട്ട് എടുത്തതിനാൽ വലിയൊരു അപകടം ഒഴിവാകുകയായിരുന്നു. മുന്നറിയിപ്പുമായി വനംവകുപ്പ് മഞ്ഞകൊമ്പൻ നിലവിൽ മദപ്പാടിലാണെന്നും അതിനാൽ സ്വഭാവത്തിൽ പ്രവചനാതീതമായ മാറ്റങ്ങൾ ഉണ്ടാകാമെന്നും വനംവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. സാധാരണയായി ഈ സമയങ്ങളിൽ വാഴച്ചാൽ, ആനക്കയം ഭാഗങ്ങളിലാണ് ആനയെ കാണാറുള്ളതെങ്കിലും ഇപ്പോൾ റോഡിലിറങ്ങുന്നത് ആശങ്ക …

അതിരപ്പിള്ളിയിൽ വീണ്ടും ‘മഞ്ഞകൊമ്പൻ’ ഭീതി; കാർ തടഞ്ഞു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് Read More »