nctv news pudukkad

കൊടുങ്ങല്ലൂര്‍ തിരുവള്ളൂര്‍ ശിവക്ഷേത്ര മോഷണം: തൊണ്ടിമുതല്‍ വാങ്ങിയ ആക്രിക്കടക്കാരന്‍ പിടിയില്‍

കൊടുങ്ങല്ലൂരില്‍ തിരുവള്ളൂര്‍ ശിവക്ഷേത്രത്തില്‍ നിന്നും ഓട്ടുവിളക്കുകളും ചെമ്പ് കുടങ്ങളും അടക്കം രണ്ട് ലക്ഷം രൂപയുടെ മുതലുകള്‍ മോഷണം പോയ കേസില്‍ മോഷണ മുതലുകള്‍ വാങ്ങിയ ആക്രിക്കടക്കാരന്‍ അറസ്റ്റില്‍. മാള കുരുവിലശ്ശേരി കോട്ടമുറിസ്വദേശി തെകുവില്‍ വീട്ടില്‍ അലിയെയാണ് കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ജൂലൈ ഇരുപതിനാണ് മോഷണം നടന്നത്. കൊടുങ്ങല്ലൂര്‍ തിരുവള്ളൂര്‍ ശിവക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി ഓടിന്റെ നിലവിളക്കുകള്‍, തൂക്കു വിളക്കുകള്‍, കിണ്ടി, താമ്പാളങ്ങള്‍, ധൂമകുറ്റി, കൊടി വിളക്ക്, ചെമ്പുകുടം, ചെമ്പ് തകല അടക്കം ഏകദേശം രണ്ട് ലക്ഷം രൂപയോളം വിലവരുന്ന പൂജാസാധനങ്ങളും മറ്റ് മുതലുകളും മോഷ്ടിച്ച കേസിലെ പ്രതിയില്‍ നിന്ന് മോഷണ മുതലുകള്‍ അമിതലാഭത്തിനായി വാങ്ങി സൂക്ഷിച്ചതിനാണ് അറസ്റ്റ്.

സംഭവത്തില്‍ തമിഴ്‌നാട് മധുര തിരുമംഗലം ഹംസപുരം സെല്‍വകുമാറിനെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. സെല്‍വകുമാറിനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാളയിലുള്ള അലിയുടെ ആക്രിക്കടയില്‍ നിന്ന് മോഷണ മുതലുകള്‍ കണ്ടെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അലിയെ ഈ കേസില്‍ അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂര്‍ ഡി വൈ എസ് പി പ്രമോദ്, എസ് ഐ മാരായ അതുല്‍ മോഹന്‍, ജാക്‌സണ്‍, ജി എസ് സി പി ഒ മാരായ മിഥുന്‍ കൃഷ്ണ, ഷമീര്‍, അനുരാജ്, അബീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Leave a Comment

Your email address will not be published. Required fields are marked *