nctv news pudukkad

പാലപ്പിള്ളിയിൽ വനിതാ വാച്ചറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

പാലപ്പിള്ളിയില്‍ ഹാരിസണ്‍ മലയാളം എസ്റ്റേറ്റിലെ വനിതാ വാച്ചറെ പ്ലാന്റേഷനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കുണ്ടായി എസ്റ്റേറ്റിലെ വാച്ചറായ ചെമ്പുച്ചിറ ഊട്ടുപുറത്ത് വീട്ടില്‍ 42 വയസ്സുള്ള മഞ്ജുഷ ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം ജോലിക്കെത്തിയ മഞ്ജുഷയെ പിന്നീട് കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മഞ്ജുഷയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

ശാരീരിക അവശതകള്‍ നേരിടുന്ന തനിക്ക് ഡ്യൂട്ടി മാറ്റി നല്‍കിയതാണ് ആത്മഹത്യ ചെയ്യാനുള്ള കാരണമായതെന്ന് കുറിപ്പില്‍ പറയുന്നതായാണ് വിവരം. തൊഴില്‍ പീഡനം ഉണ്ടായിരുന്നുവെന്ന പരാതിയുമായി ബന്ധപ്പെട്ട് കുറിപ്പിലെ പരാമര്‍ശങ്ങള്‍ അധികൃതരെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. തൊഴിലാളികളും വിഷയത്തില്‍ പ്രതിഷേധം അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *