വീണ്ടും ഒരു ക്രിസ്മസ് വന്നെത്തിയിരിക്കുന്നു. ലോകമെമ്പാടും യേശുക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിക്കുന്ന പുണ്യദിനമാണ് ക്രിസ്മസ്. എല്ലാ ആഘോഷങ്ങളേയും പോലും ജാതി-മതഭേദമന്യേ കേരളത്തിലെ ജനം ക്രിസ്മസും ആഘോഷിക്കുന്നു. നക്ഷത്രങ്ങള്‍, പുല്‍ക്കൂട്, കരോള്‍, കേക്ക് തുടങ്ങിയവയുമായി ക്രിസ്മസിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. വിശ്വാസികളെ സംബന്ധിച്ചാകട്ടെ പള്ളികളിലെ പാതിരാ കുർബാന അടക്കുള്ള സവിശേഷമായ ചടങ്ങുകള്‍കൂടി ചേരുന്നതാണ് ക്രിസ്മസ് ആഘോഷം.ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമാണ് ക്രിസ്തുമസ്. പുല്‍ക്കൂടും, നക്ഷത്രങ്ങളും ഒക്കെ ഒരുക്കി ക്രിസ്മസിനെ വരവേല്‍ക്കുകയാണ് നാടും നഗരവും. യേശു ക്രിസ്തുവിന്റെ ജനനമാണ് ഈ ദിവസത്തില്‍ അനുസ്മരിക്കപ്പെടുന്നത്.
മഞ്ഞിന്റെ കുളിര്, നക്ഷത്രങ്ങളുടെ തിളക്കം, പുല്‍ക്കൂടിന്റെ പുതുമ, പാതിരാകുര്‍ബാനയുടെ പവിത്രത പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷണങ്ങളുമായി പടി കടന്നെത്തിയിരിക്കുകയാണ് ക്രിസ്മസ് രാവുകള്‍. ക്രിസ്മസ് എന്നാല്‍ ആഘോഷത്തിന്റെ മാത്രമല്ല, ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും പങ്കുവെക്കലിന്റെയും കൂടി ആഘോഷമാണ്. മധുര സ്മരണകളും കേട്ടുകേള്‍വി കഥകളുമായി നമ്മളിലേക്ക് വന്നണയുകയാണ് ക്രിസ്മസ്.
പുതുവസ്ത്രങ്ങള്‍ അണിഞ്ഞും രുചികരമായ ഭക്ഷണ വിഭവങ്ങള്‍ ഒരുക്കിയുമാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. സഹനത്തിന്റെയും അതിജീവനത്തിന്റെയും പാഠങ്ങള്‍ പകര്‍ന്ന് നല്‍കിയ യേശുവിന്റെ പുല്‍ക്കൂട്ടിലെ ജനനത്തിന്റെ ഓര്‍മ പുതുക്കി പള്ളികളിലും വീടുകളിലുമെല്ലാം പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീകളും ആഴ്ചകള്‍ക്കു മുന്നേ ഒരുക്കിയിരുന്നു. തിരുപ്പിറവിയുടെ സന്ദേശം അറിയിച്ച് കാരള്‍ ഗായകസംഘങ്ങള്‍ വീടുകള്‍ സന്ദര്‍ശിച്ചുതുടങ്ങിയതോടെ ആഘോഷങ്ങള്‍ അതിന്റെ പാരമ്യതയില്‍ എത്തി. പരസ്പരം സമ്മാനങ്ങള്‍ കൈമാറാനും ബന്ധങ്ങള്‍ പുതുക്കാനും ഒത്തുകൂടാനുമുള്ള അവസരം കൂടിയാണ് ക്രിസ്മസ്. ഓര്‍മകള്‍ക്ക് സുഗന്ധവും കാഴ്ചകള്‍ക്ക് തിളക്കവും മനസ്സിന് മധുരവും സമ്മാനിക്കുന്ന മനോഹരമായ കാലമാണ് ക്രിസ്മസ്.
ക്രിസ്മസ് ആഘോഷലഹരിയില്‍ നാട്.





