nctv news pudukkad

nctv news logo
nctv news logo

നിലവിലെ ടോള്‍ പിരിവ് സമ്പ്രദായം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും അവസാനിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചു

NCTV NEWS- PUDUKAD NEWS

 ഈ സംവിധാനത്തിന് പകരമായി ഒരു ഇലക്ട്രോണിക് സംവിധാനം നിലവില്‍ വരും. ഇത് ഹൈവേ ഉപയോക്താക്കള്‍ക്ക് തടസമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. റോഡ് ഗതാഗത, ഹൈവേ മന്ത്രിയായ നിതിന്‍ ഗഡ്കരി ലോക്‌സഭയില്‍ ചോദ്യോത്തര വേളയിലാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഈ പുതിയ സംവിധാനം നിലവില്‍ പത്തിടങ്ങളില്‍ പരീക്ഷിച്ചു കഴിഞ്ഞെന്നും ഒരു വര്‍ഷത്തിനുള്ളില്‍ ഇത് രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ ഹൈവേകളില്‍ ടോള്‍ പിരിവ് കാര്യക്ഷമമാക്കുന്നതിനായി ഇലക്ട്രോണിക് ടോള്‍ പേയ്‌മെന്റുകള്‍ക്കായുള്ള ഏകീകൃതവും പരസ്പരം പ്രവര്‍ത്തിക്കുന്നതുമായ പ്ലാറ്റ്‌ഫോമായ നാഷണല്‍ ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍പ്രോഗ്രാം നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. 

Leave a Comment

Your email address will not be published. Required fields are marked *