പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ 4 കാഷ്യാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാരുടേയും ഒരു ജനറല്‍ സര്‍ജറി ഡോക്ടറുടേയും തസ്തികകള്‍ പുതുതായി സര്‍ക്കാര്‍ അനുവദിച്ചു. ആശുപത്രി സന്ദര്‍ശനവേളയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ആവശ്യമായ ഡോക്ടര്‍മാരെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ നിയമിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. ദീര്‍ഘനാളത്തെ ഒരാവശ്യം ഇതോടെ യാഥാര്‍ത്ഥ്യമാകും. നിലവിലുള്ള ഗൈനക്, ഓര്‍ത്തോ, പീഡിയാട്രിക് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം അതാത് വിഭാഗത്തില്‍പ്പെട്ട രോഗികള്‍ക്ക് ലഭ്യമാകും. സംസ്ഥാനത്ത് വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ 150 ഓളം ഡോക്ടര്‍മാരുടെ തസ്തികകളാണ് സര്‍ക്കാര്‍ പുതുതായി അനുവദിച്ച് ഉത്തരവിറക്കിയിട്ടുള്ളത്.
പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പുതുതായി 5 ഡോക്ടര്‍മാരുടെ തസ്തികകള്‍ അനുവദിച്ചതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു






