nctv news pudukkad

nctv news logo
nctv news logo

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 5 മുതല്‍

NCTV NEWS- PUDUKAD NEWS

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു. 2026 മാർച്ച് 5 ന് തുടങ്ങി മാർച്ച് 30 വരെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുക. രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും. മെയ് 8നായിരിക്കും എസ്എസ്എൽസി ഫലപ്രഖ്യാപനം. മാർച്ച് 5 മുതൽ 27 വരെ ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷകളും, രണ്ടാം വർഷം മാർച്ച് 6 മുതൽ 28 വരെയും നടക്കും. ഒന്നാംവർഷ പരീക്ഷ ഉച്ചയ്ക്ക് 1.30നും രണ്ടാം വർഷ പരീക്ഷ രാവിലെ 9.30 നും ആരംഭിക്കുമെന്നും സംസ്ഥാനത്ത് 3000 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുകയെന്നും മന്ത്രി വി. ശിവന്‍കുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹയർ സെക്കണ്ടറി പരീക്ഷകൾ ഉച്ചയ്ക്ക് ശേഷം ആയിരിക്കും നടക്കുക. രണ്ടാം വർഷം മാർച്ച് 6 മുതൽ 28 വരെ നടക്കും. രണ്ടാം പ്രാക്ടിക്കൽ ജനുവരി 22 മുതൽ നടക്കും.

Leave a Comment

Your email address will not be published. Required fields are marked *