മികച്ച നടനായി മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടു. ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ഇത് എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്. മികച്ച നടിയായി ഷംല ഹംസ തിരഞ്ഞെടുക്കപ്പെട്ടു. ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനത്തിനാണ് പുരസ്‌കാരം.
മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം ദര്‍ശന രാജേന്ദ്രനും ജ്യോതിര്‍മയിയും നേടി. മികച്ച നടനുള്ള പ്രത്യേക പരാര്‍ശത്തിന് ടൊവീനോ തോമസും ആസിഫ് അലിയും അര്‍ഹരായി. മികച്ച സംവിധായകനുള്ള പുരസ്‌കാരം ചിദംബരം നേടി. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രമാണ് ചിദംബരത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മഞ്ഞുമ്മല്‍ ബോയ്‌സ് ആണ് മികച്ച ചിത്രം. മികച്ച കലാമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്‌കാരം ‘പ്രേമലു’ നേടി. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം ഫെമിനിച്ചി ഫാത്തിമ സംവിധാനം ചെയ്ത ഫാസില്‍ മുഹമ്മദ് കരസ്ഥമാക്കി. സയനോരയും ഭാസി വൈക്കവും മികച്ച ഡബിങ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്‌കാരം നേടി.
മികച്ച പിന്നണി ഗായികയായി സെബാ ടോമിയെയും മികച്ച പിന്നണി ഗായകനായി കെഎസ് ഹരിശങ്കറിനെയും തിരഞ്ഞെടുത്തു. മികച്ച പശ്ചാത്തല സംഗീത സംവിധായകന്‍ ക്രിസ്‌റ്റോ സേവ്യര്‍ (ഭ്രമയുഗം), മികച്ച സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം (ബൊഗെയ്ന്‍ വില്ല), മികച്ച ഗാനരചയിതാവ് വേടന്‍ (മഞ്ഞുമ്മല്‍ ബോയ്‌സ്) മികച്ച തിരക്കഥ ലാജോ ജോസ്, അമല്‍ നീരദ് (ബൊഗെയ്ന്‍ വില്ല), മികച്ച ഛായാഗ്രഹകന്‍ ഷൈജു ഖാലിദ് (മഞ്ഞുമ്മല്‍ ബോയ്‌സ്) എന്നിങ്ങനെയാണ് പുരസ്‌കാരങ്ങള്‍ നേടിയത്. തൃശൂര്‍ രാമനിലയത്തില്‍ മന്ത്രി സജി ചെറിയാന്‍ ആണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജിന്റെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു






