മന്ത്രി ആര്‍. ബിന്ദു കലോത്സവം ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പുതുക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ചെയര്‍മാനുമായ കെ.എം. ബാബുരാജ് ആമുഖപ്രഭാഷണം നടത്തി. ഫാ. പോള്‍ തേയ്ക്കാനത്ത് മുഖ്യ പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് അംഗം സരിത രാജേഷ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് വികസന സമിതി ചെയര്‍മാന്‍ അഡ്വ. അല്‍ജോ പുളിക്കന്‍, പുതുക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണും സ്വീകരണ കമ്മിറ്റി ചെയര്‍മാനുമായ സി.സി. സോമസുന്ദരന്‍, വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനും പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാനുമായ സെബി കൊടിയന്‍, സെന്റ് ആന്റണീസ് എച്ച് എസ് എസ്, പി ടി എ പ്രസിഡന്റ് വി.യു. മനോജ്, സെന്റ് ആന്റണീസ് എല്‍ പി എസ്, പി ടി എ പ്രസിഡന്റ് ഷാജു മാടമ്പി, എച്ച് എം ഫോറം കണ്‍വീനര്‍ ടി.കെ. ലത, എല്‍ പി യു പി എച്ച് എം ഫോറം കണ്‍വീനര്‍ സിന്ധു മേനോന്‍, കലോത്സവം ജോയിന്റ് കണ്‍വീനറും സെന്റ് സേവിയേഴ്‌സ് സി യു പി എസ് പ്രധാനാധ്യാപികയുമായ സിസ്റ്റര്‍ വന്ദന, സ്വാഗത സംഘം ജനറല്‍ കണ്‍വീനറും സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ടോബി തോമസ്, ഇരിങ്ങാലക്കുട എ ഇ ഒ എം.എസ്. രാജീവ് എന്നിവര്‍ പ്രസംഗിച്ചു. ഈ വര്‍ഷത്തെ കലോത്സവത്തിന്റെ ലോഗോ രൂപകല്പന മത്സരത്തില്‍ വിജയിയായ പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി കെ.വി. അഭിനവ് കൃഷ്ണയെ മന്ത്രി ആദരിച്ചു. പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച റെക്‌സ ആന്റണ്‍ എന്ന പേരുള്ള റോബോര്‍ട്ടാണ് മന്ത്രിയേയും മറ്റു വിശിഷ്ട അതിഥികളേയും പൂക്കള്‍ നല്‍കി സ്വീകരിച്ചത്. നവംബര്‍ 7 വരെ പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് സേവിയേഴ്‌സ് സി യു പി സ്‌കൂള്‍, സെന്റ് ആന്റണീസ് എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളിലായാണ് കലോത്സവം നടക്കുന്നത്.
ഇരിങ്ങാലക്കുട ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി






