മൊബൈല്‍ ക്രിമിറ്റോറിയത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. ബീന സുരേന്ദ്രന്‍, കാര്‍ത്തിക ജയന്‍, കെ.സി. പ്രദീപ്, എം. കെ. ഷൈലജ എന്നിവര്‍ പ്രസംഗിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് 7 ലക്ഷവും ജില്ല പഞ്ചായത്ത് 10 ലക്ഷവും സംയുക്തമായി ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. മൊബൈല്‍ ക്രിമിറ്റോറിയത്തിന്റെ സേവനത്തിനായി 9995577575 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
പറപ്പൂക്കര പഞ്ചായത്തില്‍ മൊബൈല്‍ ക്രിമിറ്റോറിയം യാഥാര്‍ത്ഥ്യമായി






