nctv news pudukkad

nctv news logo
nctv news logo

പുതുക്കാട് മാറ്റമില്ല; എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.കെ. രാമചന്ദ്രൻ വീണ്ടും കളത്തിൽ

പുതുക്കാട് നിയോജകമണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എ കെ.കെ. രാമചന്ദ്രൻ തന്നെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകും. സി.പി.ഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനം വന്നതോടെ മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്കും തുടക്കമായി.

കഴിഞ്ഞ അഞ്ച് വർഷത്തെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് കെ.കെ. രാമചന്ദ്രൻ വീണ്ടും ജനവിധി തേടുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനം ഔദ്യോഗികമായി വന്നതോടെ എൽ.ഡി.എഫ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റർ പ്രചാരണത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു. പ്രചാരണ പരിപാടികൾക്ക് ആവേശം പകരാൻ കെ.കെ. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള റോഡ് ഷോ അൽപ്പസമയത്തിനകം മണ്ഡലത്തിൽ ആരംഭിക്കും. ഇടതുകോട്ടയായ പുതുക്കാട് വികസന തുടർച്ച ഉറപ്പാക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് എൽ.ഡി.എഫ് നേതൃത്വം അറിയിച്ചു.

സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതോടെ ആവേശത്തിലാണ് മണ്ഡലത്തിലെ പ്രവർത്തകർ. റോഡ് ഷോ കടന്നുപോകുന്ന വഴികളിലെല്ലാം വലിയ സ്വീകരണമാണ് സ്ഥാനാർത്ഥിക്കായി പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *