പുതുക്കാട് സ്കൂൾ വാനിന് മുകളിൽ തെങ്ങ് വീണു; വൈദ്യുതി ലൈനുകൾ തകർന്നു
പുതുക്കാട് ചുങ്കം റോഡിലെ കാഞ്ഞൂപാടത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാനിനു മുകളില്‍ തെങ്ങ് കടപുഴകി വീണു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. പറപ്പുള്ളി ലാലുവിന്റെ ഉടമസ്ഥയിലുള്ളതാണ് വാഹനം. വാനിന് കേടുപാടുകളുണ്ട്. ശനിയാഴ്ച രാവിലെ 11 ആയിരുന്നു സംഭവം. ചിമ്മിനി ഡാമില്‍ നിന്നും കെഎസ്ഇബി പുതുക്കാട് സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന എ.ബി. കേബിളുകളും വൈദ്യുത ലൈനുകളും പൊട്ടിയനിലയിലാണ്. അപകടം നടക്കുന്ന സമയത്ത് മറ്റു വാഹനങ്ങളോ ആളുകളോ എത്താതിരുന്നത് വലിയ അപകടം ഒഴിവാക്കി. പുതുക്കാട് അഗ്‌നിരക്ഷസേന സ്ഥലത്തെത്തി തെങ്ങ് മുറിച്ചു …
പുതുക്കാട് സ്കൂൾ വാനിന് മുകളിൽ തെങ്ങ് വീണു; വൈദ്യുതി ലൈനുകൾ തകർന്നു Read More »





