nctv news pudukkad

പ്രിയദര്‍ശിനി സൗജന്യയാത്ര ബസിന് പുതുക്കാട് സ്വീകരണം ഒരുക്കി കോണ്‍ഗ്രസ്

കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്കായുള്ള സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പുതുക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ വെച്ച് ബസിന് സ്വീകരണം ഒരുക്കി കോണ്‍ഗ്രസ്.

പുതുക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് ഡിസിസി സെക്രട്ടറി കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സുധന്‍ കാരയില്‍ അധ്യക്ഷനായിരുന്നു. അളഗപ്പനഗര്‍ ബ്ലോക്ക് പ്രസിഡന്റ് അലക്‌സ് ചുക്കിരി, ഡിസിസി സെക്രട്ടറി ഡേവീസ് അക്കര, രതി ബാബു, ഭാഗ്യവതി ചന്ദ്രന്‍, ഷാജു കാളിയേങ്കര, റെജി ജോര്‍ജ്, ദിനില്‍ പാലപറമ്പില്‍, കെ.ജെ. ജോജു, പോള്‍സണ്‍ തെക്കുംപീടിക, ടി.എസ്. രാജു, ആന്റസ് കണ്ണംബുഴ, രജനി സുധാകരന്‍, അനില്‍ കുനിയത്ത്, സജീര്‍ ബാബു, റീന ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. പൂമാലയിട്ട് സൗജന്യയാത്ര ബസിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിച്ചു. ലഡു വിതരണവും നടത്തി.

Leave a Comment

Your email address will not be published. Required fields are marked *