nctv news pudukkad

Priyadarshini

പ്രിയദര്‍ശിനി സര്‍വീസ് ആരംഭിച്ചതോടെ ചാലക്കുടി – മലക്കപ്പാറ സ്വകാര്യ ബസ് സർവീസ് നിർത്തി; ദുരിതത്തിലായി തോട്ടം തൊഴിലാളികളും ആദിവാസികളും

ചാലക്കുടിയിൽ നിന്ന് മലക്കപ്പാറയിലേക്കുള്ള സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിയതിനെ തുടര്‍ന്ന് ദുരിതത്തിലായി തോട്ടം തൊഴിലാളികളും ആദിവാസികളും. അതിരപ്പിള്ളിയിലേക്ക് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി സര്‍വീസ് ആരംഭിച്ചതോടെയാണ് സ്വകാര്യ ബസ് സർവീസ് നിർത്തിയത്. സർവ്വീസ് വൻ നഷ്‌ടമായതോടെ പിടിച്ച് നിൽക്കാൻ പറ്റാത്ത സാഹചര്യത്തിൽ മലക്കപ്പാറയിലേക്കുള്ള സര്‍വീസ് നിര്‍ത്തുകയായിരുന്നുവെന്ന് ബസ് ഉടമ അറിയിച്ചു. അതിരപ്പിള്ളി വരെ കെഎസ്ആര്‍ടിസിയുടെ ബസിൽ എത്തിയ ശേഷം അതിരപ്പിള്ളിയിൽ നിന്ന് മലക്കപ്പാറയിലേക്ക് മാത്രമായി സ്വകാര്യ ബസിനെ യാത്രക്കാർ ആശ്രയിക്കുന്നത് ശീലമായതോടെ പിടിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥയിലായെന്ന് ബസ് ഉടമ …

പ്രിയദര്‍ശിനി സര്‍വീസ് ആരംഭിച്ചതോടെ ചാലക്കുടി – മലക്കപ്പാറ സ്വകാര്യ ബസ് സർവീസ് നിർത്തി; ദുരിതത്തിലായി തോട്ടം തൊഴിലാളികളും ആദിവാസികളും Read More »

പുതുക്കാട് ഡിപ്പോയിൽ ‘പ്രിയദർശിനി’ സൗജന്യ യാത്ര ഉദ്ഘാടനം ചെയ്ത് ഭാഗ്യവതി ചന്ദ്രൻ

പുതുക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ പ്രിയദര്‍ശിനി സൗജന്യയാത്ര പദ്ധതിയുടെ ഉദ്ഘാടനം അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അലക്‌സ് ചുക്കിരി, പഞ്ചായത്ത് അംഗം മിനിമോള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം റെജി ജോര്‍ജ്, പുതുക്കാട് ഡിപ്പോ ഐസി ഇ.പി. മനോജ്, യൂണിയന്‍ പ്രതിനിധി എ.ജി. രാജു തുടങ്ങിയവര്‍ സന്നിഹിതരായി. സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും ഓര്‍ഡിനറി ബസുകളില്‍ സീറോ ടിക്കറ്റ് ലഭ്യമായി തുടങ്ങി. സ്തീകള്‍ക്ക് സൗജന്യമുള്ള ഓര്‍ഡിനറി ബസുകള്‍ തിരിച്ചറിയാനായി ബസുകളില്‍ ‘പ്രിയദര്‍ശിനി’ സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്. വരുമാനമോ പ്രായമോ …

പുതുക്കാട് ഡിപ്പോയിൽ ‘പ്രിയദർശിനി’ സൗജന്യ യാത്ര ഉദ്ഘാടനം ചെയ്ത് ഭാഗ്യവതി ചന്ദ്രൻ Read More »

പ്രിയദര്‍ശിനി സൗജന്യയാത്ര ബസിന് പുതുക്കാട് സ്വീകരണം ഒരുക്കി കോണ്‍ഗ്രസ്

കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്കായുള്ള സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പുതുക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ വെച്ച് ബസിന് സ്വീകരണം ഒരുക്കി കോണ്‍ഗ്രസ്. പുതുക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് ഡിസിസി സെക്രട്ടറി കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സുധന്‍ കാരയില്‍ അധ്യക്ഷനായിരുന്നു. അളഗപ്പനഗര്‍ ബ്ലോക്ക് പ്രസിഡന്റ് അലക്‌സ് ചുക്കിരി, ഡിസിസി സെക്രട്ടറി ഡേവീസ് അക്കര, രതി ബാബു, ഭാഗ്യവതി ചന്ദ്രന്‍, ഷാജു കാളിയേങ്കര, റെജി ജോര്‍ജ്, ദിനില്‍ പാലപറമ്പില്‍, കെ.ജെ. ജോജു, പോള്‍സണ്‍ …

പ്രിയദര്‍ശിനി സൗജന്യയാത്ര ബസിന് പുതുക്കാട് സ്വീകരണം ഒരുക്കി കോണ്‍ഗ്രസ് Read More »