nctv news pudukkad

പുതുക്കാട് ഡിപ്പോയിൽ ‘പ്രിയദർശിനി’ സൗജന്യ യാത്ര ഉദ്ഘാടനം ചെയ്ത് ഭാഗ്യവതി ചന്ദ്രൻ

പുതുക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ പ്രിയദര്‍ശിനി സൗജന്യയാത്ര പദ്ധതിയുടെ ഉദ്ഘാടനം അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അലക്‌സ് ചുക്കിരി, പഞ്ചായത്ത് അംഗം മിനിമോള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം റെജി ജോര്‍ജ്, പുതുക്കാട് ഡിപ്പോ ഐസി ഇ.പി. മനോജ്, യൂണിയന്‍ പ്രതിനിധി എ.ജി. രാജു തുടങ്ങിയവര്‍ സന്നിഹിതരായി.

സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും ഓര്‍ഡിനറി ബസുകളില്‍ സീറോ ടിക്കറ്റ് ലഭ്യമായി തുടങ്ങി. സ്തീകള്‍ക്ക് സൗജന്യമുള്ള ഓര്‍ഡിനറി ബസുകള്‍ തിരിച്ചറിയാനായി ബസുകളില്‍ ‘പ്രിയദര്‍ശിനി’ സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്. വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളില്ലാതെയുമാണ് ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *