nctv news pudukkad

കേന്ദ്രഫണ്ട് കൊണ്ട് നിർമ്മാണം; ഉദ്ഘാടനത്തിൽ കേന്ദ്രത്തെ അവഗണിച്ചു; പുതുക്കാട് ബിജെപി പ്രതിഷേധം!

പുതുക്കാട്: കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുവദിച്ച 3.25 കോടി രൂപ ചെലവിൽ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ നിർമ്മിച്ച ആധുനിക ലാബ്, വനിതാ വാർഡ്, ഹാൾ എന്നിവയുടെ ഉദ്ഘാടന ചടങ്ങിൽ കേന്ദ്രമന്ത്രിയെ പങ്കെടുപ്പിക്കാത്തതിലും കേന്ദ്ര സർക്കാരിന്റെ പങ്കിനെ പരാമർശിക്കാത്തതിലും പ്രതിഷേധിച്ച് ബിജെപി പുതുക്കാട് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച് നടത്തി. പുതുക്കാട് സെന്ററിൽ നിന്ന് ആരംഭിച്ച മാർച്ച് താലൂക്ക് ആശുപത്രിക്ക് മുന്നിൽ സമാപിച്ചു. ബിജെപി എറണാകുളം മേഖല പ്രസിഡന്റ് എ. നാഗേഷ് ഉദ്ഘാടനം ചെയ്തു. ബിജെപി പുതുക്കാട് മണ്ഡലം പ്രസിഡന്റ് അരുൺകുമാർ പന്തല്ലൂർ അധ്യക്ഷത വഹിച്ചു. എറണാകുളം മേഖല ട്രഷറർ വി.വി രാജേഷ്, ബിജെപി സംസ്ഥാന സമിതി അംഗം പി.ജി ജയൻ, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് നിശാന്ത് അയ്യഞ്ചിറ, മണ്ഡലം ജനറൽ സെക്രട്ടറി രാമദാസ് എന്നിവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *