nctv news pudukkad

കാവടി ആഘോഷത്തിനിടെ കത്തിക്കുത്ത്; യുവാക്കളെ ആക്രമിച്ച പ്രതികൾ പിടിയിൽ

കാട്ടൂർ എസ്എൻഡിപി ക്ഷേത്രത്തിലെ കാവടി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ രണ്ട് യുവാക്കളെ കത്തികൊണ്ട് കുത്തി പരുക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. എടത്തിരുത്തി ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശി അനു, ഇയാളെ രക്ഷപ്പെടാൻ സഹായിച്ച ബന്ധു കിഴപ്പിള്ളിക്കര സ്വദേശി ജിഷ്ണു എന്നിവരെയാണ് തൃശ്ശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 28-ന് രാത്രി 8.45-ഓടെയായിരുന്നു സംഭവം. ക്ഷേത്രത്തിന് സമീപമുള്ള ജംഗ്ഷനിൽ വച്ച് സ്കൂട്ടറിൽ വന്ന പ്രതികളെ പരിക്കേറ്റ യുവാക്കൾ തടഞ്ഞുനിർത്തിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. കാട്ടൂർ ആശാരിക്കു സ്വദേശി അമൽ, കുന്നത്ത് പീടിക സ്വദേശി സൂരജ് എന്നിവർക്കാണ് കുത്തേറ്റത്. അമലിന് വയറിലും സൂരജിന് നെഞ്ചിലുമാണ് പരുക്കേറ്റത്. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ഇരിഞ്ഞാലക്കുട ഡിവൈഎസ്പി സന്തോഷിന്റെ നേതൃത്വത്തിൽ കാട്ടൂർ എസ്എച്ച്ഒ, എസ്ഐ ബാബു ജോർജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Comment

Your email address will not be published. Required fields are marked *