nctv news pudukkad

nctv news logo
nctv news logo

1.20 കോടിയുടെ വികസനത്തിളക്കത്തിൽ വെള്ളിക്കുളങ്ങര ഗവ. യു.പി സ്കൂൾ; പുതിയ ക്ലാസ് മുറികൾക്ക് തുടക്കമായി

വെള്ളിക്കുളങ്ങര ഗവൺമെന്റ് യു.പി സ്കൂളിൽ പ്ലാൻ ഫണ്ടും എസ്.എസ്.കെ ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച പുതിയ ക്ലാസ് മുറികളുടെ ഉദ്ഘാടനവും സ്കൂൾ വാർഷികാഘോഷവും നടത്തി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 1 കോടി രൂപ വിനിയോഗിച്ച് ‘വിദ്യാകിരണം’ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച 5 ക്ലാസ് മുറികളുടെയും, എസ്.എസ്.കെ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച 2 ക്ലാസ് മുറികളുടെയും സംയുക്ത ഉദ്ഘാടനം കെ.കെ രാമചന്ദ്രൻ എം.എൽ.എ നിർവ്വഹിച്ചു. മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ജോസ് അധ്യക്ഷത വഹിച്ചു. സ്കൂളിന്റെ 97-ാം വാർഷികാഘോഷത്തോടൊപ്പം, 28 വർഷത്തെ ദീർഘകാല സേവനത്തിന് ശേഷം വിരമിക്കുന്ന അധ്യാപിക വി.എൻ ഷീനക്ക് യാത്രയയപ്പും നൽകി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, സ്റ്റാഫ് സെക്രട്ടറി പി.ആർ ദീപ, പിഡബ്ലിയുഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി.കെ സന്തോഷ് കുമാർ, പ്രധാനാധ്യാപിക ഷൈനി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Leave a Comment

Your email address will not be published. Required fields are marked *