nctv news pudukkad

സമരം ചെയ്ത നേതാക്കളെ ജയിലിലാക്കി; സർക്കാരിനെതിരെ പ്രതിഷേധവുമായി കെഎസ്‌യു!

ആരോഗ്യരംഗത്തെ കെടുകാര്യസ്ഥതയ്‌ക്കെതിരെ സമരം ചെയ്ത കെഎസ്‌യു നേതാക്കളെ വധശ്രമക്കേസില്‍ ജയിലിലാക്കിയെന്നാരോപിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ കെ.എസ്.യു പുതുക്കാട് നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി കെ.എം.ബാബുരാജ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു പുതുക്കാട് നിയോജകമണ്ഡലം പ്രസിഡന്റ് വൈശാഖ് ഐത്താടന്റെ അധ്യക്ഷനായി. കോണ്‍ഗ്രസ്സ് പുതുക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സുധന്‍ കാരയില്‍, കെ.എസ്.യു ജില്ലാ സെക്രട്ടറി പ്രണവ് പ്രിന്‍സ്, യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം സെക്രട്ടറി സച്ചിന്‍ ഷാജു, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജസ്റ്റിന്‍ ആറ്റുപുറം എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *