കോണ്‍ഗ്രസ് നേതാവ് ഷാജി കോടന്‍കണ്ടത്ത് ആണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് ടോള്‍ പിരിക്കാന്‍ അനുമതി നല്‍കിയത്. 71 ദിവസത്തെ വിലക്കിന് ശേഷം ഒക്ടോബര്‍ 17നാണ് പാലിയേക്കരയില്‍ ടോള്‍ പിരിവ് പുനരാരംഭിച്ചത്. ഓഗസ്റ്റ് ആറിനാണ് ടോള്‍ വിലക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയത്. ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നിര്‍മാണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ടോള്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നാലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മോണിറ്ററിങ് കമ്മിറ്റിയെയും നിയോഗിച്ചിരുന്നു
പാലിയേക്കരയില്‍ ടോള്‍ പിരിക്കാന്‍ അനുവാദം നല്‍കിയ ഹൈക്കോടതി ഉത്തരവില്‍ ഇടപെടാതെ സുപ്രീം കോടതി. ആവശ്യം ഹൈക്കോടതില്‍ ഉന്നയിക്കാന്‍ നിര്‍ദേശം






