nctv news pudukkad

nctv news logo
nctv news logo

ലോക എയ്ഡ്‌സ് ദിനാചരണം ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍വ്വഹിച്ചു

NCTV NEWS

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.പി. ശ്രീദേവി അധ്യക്ഷത വഹിച്ചു. സിറ്റി പോലീസ് കമ്മിഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ് മുഖ്യാതിഥിയായി. ജില്ലയിലെ വിവിധ കോളേജുകളിലെ എന്‍.എസ്.എസ്. വോളണ്ടിയര്‍മാര്‍, റെഡ് റിബ്ബണ്‍ ക്ലബ് അംഗങ്ങള്‍ എന്നിവര്‍ അണിനിരക്കുന്ന വിളംബരറാലിയോട് കൂടിയാണ് ജില്ലാതല പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. തൃശൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.ജെ. ജിജോ വിളംബര റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. തൃശൂര്‍ സെന്റ് മേരീസ് കോളേജില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തില്‍  ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി. സജീവ് കുമാര്‍ സന്ദേശം നല്‍കി. സെന്റ് മേരീസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍. മീന കെ. ചെറുവത്തൂര്‍ പതിജ്ഞ ചൊല്ലി. ജില്ലാ എഡ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ സി.എം. ശ്രീജ, ജില്ലാ നഴ്‌സിംഗ് ഓഫീസര്‍ എം.എസ്. ഷീജ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ. ഗോപകുമാര്‍, എന്‍എസ്എസ് പ്രോഗ്രാം ജില്ലാ കോര്‍ഡിനേറ്റര്‍ രഞ്ജിത്ത് വര്‍ഗ്ഗീസ്, ഡോ. മേബിള്‍ മെര്‍ലിന്‍, ജിജി ഫ്രാന്‍സീസ്, എം. സപ്‌ന രാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. എച്ച്.ഐ.വി ബോധവത്കരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറി. പ്രതിസന്ധികളെ അതിജീവിച്ച്, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് ‘ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. ദിനാചരണത്തിന്റെ മുന്നോടിയായി ഞായറാഴ്ച സിനി ആര്‍ട്ടിസ്റ്റും കാരിക്കേച്ചറിസ്റ്റും അവതാരകനുമായ ജയരാജ് വാര്യര്‍ വടക്കും നാഥ ക്ഷേത്രം മൈതാനിയിലെ തെക്കേഗോപുരനടയില്‍ റെഡ് റിബ്ബണ്‍ ആകൃതിയില്‍ ദീപം തെളിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *