nctv news pudukkad

nctv news logo
nctv news logo

പൊലീസിനെ ആക്രമിച്ച കേസില്‍ ഡ്യൂട്ടിയുടെ ഭാഗമായി മൊഴി നല്‍കാന്‍ അനുവദനീയമായ പ്രസവാവധിപോലും ദീര്‍ഘിപ്പിച്ചു കോടതിയിലെത്തിയ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ കോടതിമുറ്റത്തുനിന്ന് ആശുപത്രിയിലെത്തി ആണ്‍കുഞ്ഞിനു ജന്മം നല്‍കി

nctv news- pudukad news

ഒല്ലൂര്‍ പോലീസ് സ്‌റ്റേഷനിലെ സിപിഒ ശ്രീലക്ഷ്മിയാണു പ്രസവിച്ചത്. കോടതിയിലെത്തിയപ്പോള്‍ ബ്ലീഡിംഗ് കണ്ടതിനെതുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശാരീരികവിശ്രമം വേണ്ട സമയത്തും ഡ്യൂട്ടിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥയുടെ കൃത്യനിര്‍വഹണത്തോടുള്ള ആത്മാര്‍ഥതയെ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോയും സഹപ്രവര്‍ത്തകരും അഭിനന്ദിച്ചു. ഒല്ലൂര്‍ പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടറായിരുന്ന ഫര്‍ഷാദിനെ ആക്രമിച്ചു പരിക്കേല്പിച്ച കേസില്‍ മൊഴിനല്‍കാനാണു ശ്രീലക്ഷ്മി കോടതിയില്‍ ഡ്യൂട്ടിക്കായി എത്തിയത്. ഈ കേസില്‍ മൊഴിനല്‍കിയശേഷമേ അവധിയെടുക്കൂവെന്നു ശ്രീലക്ഷ്മി തീരുമാനിച്ചിരുന്നു. വീട്ടുകാരും സഹപ്രവര്‍ത്തകരും പ്രസവാവധി താമസിപ്പിക്കുന്നതില്‍ ഉണ്ടായേക്കാവുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ അറിയിച്ചെങ്കിലും ശ്രീലക്ഷ്മി തീരുമാനത്തില്‍ ഉറച്ചുനിന്നു. ഒന്‍പത് മാസം കഴിഞ്ഞ ശ്രീലക്ഷ്മി ദിവസവും ഓട്ടോറിക്ഷയിലാണു സ്‌റ്റേഷനിലെത്തിയിരുന്നത്. തിങ്കളാഴ്ച സ്‌റ്റേഷനില്‍നിന്നു സഹപ്രവര്‍ത്തകരോടൊപ്പം വാഹനത്തില്‍ കോടതിമുറ്റത്തെത്തിയപ്പോള്‍ ബ്ലീഡിംഗുണ്ടാകുകയായിരുന്നു. ഉടന്‍തന്നെ അടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും പ്രസവം നടക്കുകയുമായിരുന്നു. 

Leave a Comment

Your email address will not be published. Required fields are marked *