പുതുക്കാട് സെന്ററില്‍ നടന്ന പ്രതിഷേധാഗ്‌നി സിപിഐ പുതുക്കാട് മണ്ഡലം സെക്രട്ടറി സി.യു. പ്രിയന്‍ ഉദ്ഘാടനം ചെയ്തു. എഐകെഎസ് മണ്ഡലം പ്രസിഡന്റ് കെ.എം. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ഞെരിഞ്ഞാംപിള്ളി, സിപിഐ പുതുക്കാട് എല്‍സി സെക്രട്ടറി വി.ആര്‍. രബീഷ്, എഐകെഎസ് മണ്ഡലം സെക്രട്ടറി ടി.എന്‍. മുകുന്ദന്‍, എഐകെഎസ് മണ്ഡലം വൈസ് പ്രസിഡന്റ് സി.ബി. സുരേഷ്, സുനന്ദ ശശി ,ടി.ബി. രാധാകൃഷ്ണന്‍, പി.എ. ജോര്‍ജ്ജ്, വി.എസ്. ജോഷി, എഐകെഎസ് ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ സി.കെ. ആനന്ദകുമാരന്‍, മധു വാര്യര്‍ എന്നിവര്‍ സന്നിഹിതരായി
കേന്ദ്ര ഗവ. വിത്ത് ബില്ല് പിന്‍വലിക്കുക, രാസവള വിലവര്‍ദ്ധന പിന്‍വലിക്കുക, തൊഴിലുറപ്പ് ഭേദഗതി ബില്‍ പിന്‍വലിക്കുക, വന്യജീവി നിയമം ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യാ കിസ്സാന്‍ സഭ പുതുക്കാട് മണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു






