nctv news pudukkad

nctv news logo
nctv news logo

പ്രളയത്തില്‍ തകര്‍ന്ന കാരുര്‍ചിറ ബണ്ട് റോഡിന് ആറുവര്‍ഷത്തിവനു ശേഷം ശാപമോക്ഷമാകുന്നു.

nctv news- pudukad news

ആളൂര്‍ പഞ്ചായത്തിലെ കൊമ്പൊടിഞ്ഞാമാക്കല്‍ ചാലക്കുടി റോഡിനെ കുണ്ടായി അണ്ണല്ലൂര്‍ റോഡുമായി ബന്ധിപ്പിക്കുന്നതാണ് ആളൂര്‍ പഞ്ചായത്തിലെ കാരൂര്‍ചിറ ബണ്ട് റോഡ്. ഒന്നേകാല്‍ കിലോമീറ്റര്‍ നീളം വരുന്ന ഈ റോഡ് 2018ലെ പ്രളയകാലത്ത് വെള്ളം കയറി തകര്‍ന്നിരുന്നു. 2019 20 ല്‍ റീബില്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തി റോഡിന്റെ പുനര്‍നിര്‍മാണത്തിന് ഒരു കോടി 95 ലക്ഷം രൂപ അനുവദിച്ചിരുന്നു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി റോഡിന്റെ പണികള്‍ മൂന്നര വര്‍ഷം മുമ്പ് തുടങ്ങിവെച്ചെങ്കിലും കാരൂര്‍ചിറയുടെ വശം കോണ്‍ക്രീറ്റ് ഭിത്തികെട്ടുന്ന പണി മാത്രമാണ് അന്ന് നടന്നത്. പിന്നീട് വര്‍ഷങ്ങളോളം റോഡ് ശോച്യാവസ്ഥയില്‍ കിടന്നു. സ്‌കൂള്‍ ബസുകളുള്‍പ്പെടെ മാള, ചാലക്കുടി ഭാഗങ്ങളിലേക്ക് പോകുന്ന ഒട്ടേറെ വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ പലഭാഗത്തും കുഴികള്‍ രൂപപ്പെട്ടതോടെ യാത്രക്കാര്‍ ദുരിതത്തിലായി. നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി റോഡിന്റെ ഉപരിതലത്തില്‍ നേരത്തെ ഉണ്ടായിരുന്ന ടാറിങ് ഇളക്കി കളഞ്ഞതും യാത്ര ദുരിതമാക്കി. റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങല്‍ തുടങ്ങിവെച്ച് കരാറുകാരന്‍ പിന്നീട് പണി ഉപേക്ഷിച്ച് സ്ഥലം വിട്ടു. റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരരംഗത്തിനിറങ്ങിയതിനെ തുടര്‍ന്ന് അധികൃതര്‍ ഇടപെട്ട് പുതിയ കരാറുകാരനെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് റോഡുനിര്‍മാണം പുനരാരംഭിച്ചത്. മെറ്റല്‍ ഇടുന്ന പമികള്‍ ഏറെക്കുറെ പൂര്‍ത്തിയായി കഴിഞ്ഞു. അടുത്ത ഒരു മാസം കൊണ്ട് ടാറിങ് പൂര്‍ത്തീകരിച്ച് റോഡ് ഗതാഗതയോഗ്യമാക്കുെന്നാണ് പ്രതീക്ഷ.

Leave a Comment

Your email address will not be published. Required fields are marked *