nctv news pudukkad

ജനുവരി 14 മുതല്‍ 18 വരെ തൃശ്ശൂരില്‍ നടക്കുന്ന 64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണക്കപ്പ് പ്രയാണയാത്രയ്ക്ക് പുതുക്കാട് സ്വീകരണം നല്‍കി

nctv nesws- pudukad news

 പുതുക്കാട് സെന്റ് ആന്റണീസ് എച്ച്എസ്എസിലാണ് ഘോഷയാത്രയായി എത്തിയ സ്വര്‍ണക്കപ്പിന് ഉജ്ജ്വല സ്വീകരണം ഒരുക്കിയത്. എന്‍സിസി, ജെആര്‍സി, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് ടീമുകളോടൊപ്പം തെയ്യം, മോഹിനിയാട്ടം, ഓട്ടന്‍തുള്ളല്‍  എന്നിവയുടെ അകമ്പടിയോടെയാണ് പുതുക്കാട് സെന്റ് ആന്റണീസ് എച്ച്എസ് സ്‌കൂള്‍ പരിസരത്ത് ഘോഷയാത്രയെ എതിരേറ്റത്. ജനപ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപക അനധ്യാപക ജീവനക്കാര്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, പിടിഎ അംഗങ്ങള്‍ തുടങ്ങിയവര്‍ ഘോഷയാത്രയില്‍ അണിനിരന്നു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. പുതുക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രതി ബാബു, ജില്ലാ പഞ്ചായത്ത് അംഗം അമ്പിളി വേണു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിന്റ സനോജ്, പഞ്ചായത്ത് അംഗം ജോളി ചുക്കിരി, ഇരിങ്ങാലക്കുട ഡിഇഒ ടി. ഷൈല, ഇരിങ്ങാലക്കുട എഇഒ ഓഫീസ് സൂപ്രണ്ട് പ്രേംജി, പുതുക്കാട് സെന്റ് ആന്റണീസ് എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ടോബി തോമസ്, പ്രധാനാധ്യാപകന്‍ എം. യൂജിന്‍ പ്രിന്‍സ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *