nctv news pudukkad

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പറപ്പൂക്കര സ്വദേശി മരിച്ചു

NCTV NEWS- PUDUKAD NEWS

മുത്രത്തിക്കര കൊരട്ടിക്കാട്ടില്‍ ബാബു എന്നു വിളിക്കുന്ന അറുമുഖനാണ് മരിച്ചത്. 55 വയസായിരുന്നു. ജനുവരി 01നായിരുന്നു അപകടം. നന്തിക്കര സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ചിപ്‌സ് ഹട്ട് ബേക്കറിയുടെ ഉടമയാണ് ബാബു. കടതുറക്കാന്‍ പോകുന്നതിനിടെ കുറുമാലിയില്‍ വെച്ച് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഓട്ടോയില്‍ സഞ്ചരിച്ചിരുന്ന ബാബുവിനും ഭാര്യയ്ക്കും പരുക്കേറ്റതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെ ബാബു മരിച്ചു. ബാബുവിന്റെ സംസ്‌കാരം നടത്തി. സിന്ധുവാണ് ഭാര്യ. മക്കള്‍- അനന്ദു, ആദര്‍ശ്.

Leave a Comment

Your email address will not be published. Required fields are marked *