nctv news pudukkad

വരാക്കര ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവത്തിന് കൊടിയേറി

nctv news- pudukad news

മേല്‍ശാന്തി സി.എന്‍. വത്സന്‍ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രം ഭരണസമിതി ഭാരവാഹികളായ കെ.വി. സുരേഷ്, വി.സി. പ്രമോദ്, എം.ജി. ആനന്ദന്‍, സി.കെ. ആനന്ദകുമാര്‍, കെ.ബി. ശിവാനന്ദന്‍ തുടങ്ങിയവരും ഭരണസമിതി അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. ജനുവരി 14 നാണ് പൂരം. കൊടിയേറ്റം മുതല്‍ ഉത്സവദിവസം ഉള്‍പ്പടെ ക്ഷേത്രത്തില്‍ വിവിധ താന്ത്രിക ചടങ്ങുകള്‍ നടക്കും. 20 പൂര സെറ്റ് കരയോഗങ്ങളുടെ നേതൃത്വത്തില്‍ ദിവസവും കലാപരിപാടികള്‍ അരങ്ങേറും.

Leave a Comment

Your email address will not be published. Required fields are marked *