ദേശീയപാതയില്‍ നന്തിക്കര യുടേണിനു സമീപം നിയന്ത്രണംവിട്ട് മറിഞ്ഞ ടെംപോയില്‍ ആംബുലന്‍സ് ഇടിച്ച് അപകടം. ആര്‍ക്കും പരുക്കില്ല. ചൊവ്വാഴ്ച രാവിലെ 10മണിയോടെയായിരുന്നു അപകടം.
തൃശൂര്‍ ഭാഗത്തേക്ക് പോയിരുന്ന ടെംപോ ബ്രേക്ക് നഷ്ടപ്പെട്ട ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. റോഡിലേക്ക് മറിഞ്ഞ ടെംപോയില്‍ അതേ പാതയിലൂടെ വരികയായിരുന്ന ആംബുലന്‍സ് ഇടിക്കുകയായിരുന്നു. ടെംപോയിലെ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ആംബുലന്‍സില്‍ ഡ്രൈവറടക്കം 2 പേരാണ് യാത്രചെയ്തിരുന്നത്.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതക്കുരുക്കുണ്ടായി. പുതുക്കാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.






