പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ഹൈക്കോടതി വിധിക്കെതിരെ ദേശീയപാത അതോറിറ്റിയും ടോള്‍പിരിക്കുന്ന കമ്പനിയുമാണ് ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് എന്‍.വി. അന്‍ജാരിയ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സുപ്രീംകോടതി ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ പാലിയേക്കര ടോള്‍ കേസില്‍ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. കഴിഞ്ഞ ദിവസത്തെ പത്രം കണ്ടിരുനോ എന്ന് അദ്ദേഹം ചോദിച്ചു. റോഡ് അവസ്ഥ എത്ര പരിതാപകരമാണ് അതാണ് പ്രധാന പ്രശ്‌നം. ഒരു ലോറി കേടായത് കാരണം ഉണ്ടായ യാത്ര ദുരിതം എത്രയെന്ന് കോടതി ചോദിച്ചു. ട്രാഫിക്ക് ഇല്ലെങ്കില്‍ ഒരു മണിക്കൂര്‍ മാത്രം എടുക്കേണ്ട ദൂരമെന്ന് കോടതി നിരീക്ഷിച്ചു. മലയാള മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അദ്ദേഹം ആവര്‍ത്തിച്ചു. 12 മണിക്കൂര്‍ ഗതാഗതകുരുക്കുണ്ടായെന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ പറഞ്ഞു. മണ്‍സൂണ്‍ കാരണം റിപ്പയര്‍ നടന്നില്ലെന്ന് ദേശീയ പാത അതോറിറ്റിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വിശദീകരിച്ചു. ടോള്‍ തുക എത്രയെന്ന് കോടതി ചോദിച്ചു. ജഡ്ജി ആയതുകൊണ്ട് തനിക്ക് ടോള്‍ കൊടുക്കേണ്ട ജനങ്ങളുടെ കാര്യം അതല്ല. 150 രൂപയാണ് ടോള്‍ എന്ന് ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. ഇത്രയും പൈസ എന്തിനാണ് കൊടുക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. സര്‍വീസ് റോഡുകളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് തേര്‍ഡ് പാര്‍ട്ടി കമ്പനി ആണ് ഉള്ളത്.ഇത് എങ്ങനെ ആണ് തങ്ങളെ ബാധിക്കുന്നതെന്ന് കരാര്‍ കമ്പനി ചോദിച്ചു. ഉപകരാര്‍ കമ്പനിയാണ് നിര്‍മാണം പൂര്‍ത്തിയാക്കേണ്ടത്. ടോള്‍ പിരിവ് നിര്‍ത്തിയ ഹൈകോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നും കമ്പനി ആവശ്യപ്പെട്ടു. അപ്പീലില്‍ വാദം പൂര്‍ത്തിയായി. ഉത്തരവ് പറയാന്‍ മാറ്റി.
ദേശീയപാതയില്‍ 12 മണിക്കൂര്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് കിടക്കുന്നതിന് എന്തിനാണ് ജനങ്ങള്‍ 150 രൂപ ടോളായി നല്‍കുന്നതെന്നു സുപ്രീംകോടതി
