ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍, ബ്ലോക്ക് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.കെ. സദാശിവന്‍, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോസിലി തോമസ്, ഗ്രാമപഞ്ചായത്ത് അംഗം ബനാസര്‍ മൊയ്തീന്‍, സ്‌കൂള്‍ അധികൃതര്‍, ബി ആര്‍ സി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രസംഗിച്ചു. 10 ലക്ഷം രൂപ ചിലവിലാണ് 2 അഡിഷണല്‍ ക്ലാസ് മുറികള്‍ നിര്‍മ്മിക്കുന്നത്.
കന്നാറ്റുപാടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയതായി നിര്‍മ്മിക്കുന്ന ക്ലാസ് മുറികളുടെ നിര്‍മാണ ഉദ്ഘാടനവും നിര്‍മ്മാണം പൂര്‍ത്തീകരിച്ച ചുറ്റുമതിലിന്റെ ഉദ്ഘാടനവും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു
