കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. തൃക്കൂര്‍ ക്ഷീര സംഘത്തിലെ മുതിര്‍ന്ന ക്ഷീരകര്‍ഷകനെയും ബ്ലോക്കിലെ മികച്ച ക്ഷീരകര്‍ഷകനെയും എംഎല്‍എ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ബ്ലോക്കിലെ മികച്ച വനിത ക്ഷീരകര്‍ഷകയേയും കേരള ഫീഡ്‌സ് ചെയര്‍പേഴ്‌സണ്‍ ശ്രീ കെ ശ്രീകുമാര്‍ ബ്ലോക്കിലെ മികച്ച യുവ ക്ഷീരകര്‍ഷകനെയും, തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന ക്ഷേമനിധി കര്‍ഷകനെയും ആദരിച്ചു. കൊടകര ബ്ലോക്കിന് കീഴിലെ 13 ക്ഷീരസംഘങ്ങളില്‍ ഓരോ സംഘത്തിലും ഏറ്റവും കൂടുതല്‍ പാലളന്ന കര്‍ഷകരെയും കഴിഞ്ഞ വര്‍ഷം കൊടകര ബ്ലോക്കിന് കീഴിലെ ക്ഷീരസംഘങ്ങളില്‍ നിന്ന് വിരമിച്ച ജീവനക്കാരെയും ചടങ്ങില്‍ ആദരിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ 2025 – 26 സാമ്പത്തിക വര്‍ഷത്തെ കാലത്തീറ്റ സബ്‌സിഡി പദ്ധതി ഉദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍ നിര്‍വഹിച്ചു. ക്ഷീര സംഗമത്തിന്റെ ഭാഗമായി നടന്ന കന്നുകാലി പ്രദര്‍ശനം തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് ഉദ്ഘാടനം നിര്‍വഹിച്ചു. കറവപ്പശു ,കിടാരി, കന്നുക്കുട്ടി, നാടന്‍ പശുക്കള്‍,എരുമ എന്നീ വിഭാഗങ്ങളിലായി നടന്ന കന്നുകാലി പ്രദര്‍ശന മത്സരത്തില്‍ ഓരോ വിഭാഗത്തിലും വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ക്ഷീരകര്‍ഷകര്‍ക്ക് ആയി സംഘടിപ്പിച്ച ക്ഷീരവികസന സെമിനാറില്‍ ആരോഗ്യകരമായ പാലുല്‍പാദനത്തെ മോശകരമാക്കുന്ന കന്നുകാലി രോഗങ്ങള്‍ എന്ന വിഷയത്തെപ്പറ്റി തൃശ്ശൂര്‍ ജില്ലാ മൃഗസംരക്ഷണ വകുപ്പ് റിട്ടയേര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോക്ടര്‍ വി.ബി. അജിതന്‍ ക്ലാസ് നയിച്ചു. ക്ഷീരവികസന വകുപ്പ് തൃശ്ശൂര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സി. ശാലിനി 2025 26 വര്‍ഷത്തെ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ്മാരായ ടി.എസ്. ബൈജു, കലാപ്രിയ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പോള്‍സണ്‍ തെക്കുംപീടിക, അല്‍ജോ പുളിക്കന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, തൃക്കൂര്‍ ക്ഷീര സംഘം പ്രസിഡന്റ് ഫ്രാന്‍സി ഷാജു, കൊടകര ക്ഷീര വികസന ഓഫീസര്‍ കെ.ജി. രശ്മി, ബ്ലോക്ക് സെക്രട്ടറി കെ.സി. ജിനീഷ് എന്നിവര്‍ പ്രസംഗിച്ചു
ക്ഷീരവികസന വകുപ്പ്, കൊടകര ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകള്‍, കൊടകര ബ്ലോക്കിലെ ക്ഷീര സഹകരണ സംഘങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തൃക്കൂര്‍ ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തില്‍ കൊടകര ബ്ലോക്ക് ക്ഷീര സംഗമം സംഘടിപ്പിച്ചു.
