അടിപ്പാത നിര്‍മാണം ആരംഭിച്ചുവെങ്കിലും സര്‍വീസ് റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്നില്ല. റോഡില്‍ നിറയെ കുഴികള്‍ രൂപപ്പെട്ടതോടെയാണ് റീടാറിംഗ് നടത്തുന്നത്. സര്‍വീസ് റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞതു സുഗമമായ ഗതാഗതത്തിനു തടസമാകുകയും ഗതാഗതക്കുരുക്കിന് ഇടയാക്കുകയും ചെയ്യുന്നതായി പരക്കെ പരാതി ഉയര്‍ന്നിരുന്നു. ഓണനാളുകളില്‍ ഉണ്ടായേക്കാവുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാനുംകൂടി ലക്ഷ്യമിട്ടാണു റീടാറിംഗ് പണികള്‍ക്കു തുടക്കംകുറിച്ചിട്ടുള്ളത്. കൂടാതെ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാത്തതില്‍ സുപ്രീം കോടതിയടക്കം വിമര്‍ശനം ഉന്നയിച്ചിരുന്നു. ആമ്പല്ലൂരില്‍ അടിപ്പാതനിര്‍മാണം ആരംഭിച്ചിട്ട് 11 മാസം പിന്നിടുമ്പോഴാണ് ഇപ്പോഴുള്ള നീക്കം. കൂടാതെ കോടതി ഇടപെടലോടെ പാലിയേക്കര ടോള്‍പ്ലാസയിലെ ടോളും ഒഴിവാക്കിയിരുന്നു.
ദേശീയപാതയില്‍ അടിപ്പാത നിര്‍മാണം നടക്കുന്ന ആമ്പല്ലൂരില്‍ സര്‍വീസ് റോഡുകളുടെ റീടാറിംഗ് പണികള്‍ ആരംഭിച്ചു
