വിലക്കയറ്റത്തിൽ ആശ്വാസമായി, മിതമായ വിലയിൽ പൊതുജനങ്ങൾക്ക് ഉത്പന്നങ്ങൾ നൽകാനാണ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഓണച്ചന്ത വഴി ശ്രമിക്കുന്നത്. ചില ഉത്പന്നങ്ങൾക്ക് അമ്പത് ശതമാനം കിഴിവും, പരിപ്പ്, പയർ, കടല, ചെറുപയർ, ഉഴുന്ന്, പഞ്ചസാര, അരി തുടങ്ങിയ 13 ഉത്പന്നങ്ങൾക്ക് സബ്സിഡിയും അനുവദിച്ചിട്ടുണ്ട്. ആഗസ്റ്റ് നാലുവരെയാണ് ഓണച്ചന്ത നടക്കുന്നത്. ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് അധ്യക്ഷയായ ചടങ്ങിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ അൽജോ പുളിക്കൻ ആദ്യ വില്പന നടത്തി. ചടങ്ങിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സെബി കൊടിയൻ, വി ആർ രബീഷ് എന്നിവർ പങ്കെടുത്തു.
സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന്റെ ഈ വർഷത്തെ ഓണച്ചന്തയുടെ പുതുക്കാട് മണ്ഡലം തല ഉദ്ഘാടനം പുതുക്കാട് മാവേലി സ്റ്റോറിൽ കെ കെ രാമചന്ദ്രൻ എം എൽ എ നിർവഹിച്ചു
