പൊള്ളാച്ചിയില്‍ നിന്നും കടത്തുകയായിരുന്ന 1750 ലിറ്റര്‍ ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് പിടികൂടി. പിക്ക്അപ്പില്‍ നാളികേരം കൊണ്ടുപോവുകയാണെന്ന വ്യാജേന കടത്താന്‍ ശ്രമിച്ച സ്പിരിറ്റാണ് പിടികൂടിയത്. 35 ലിറ്ററിന്റെ 50 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ പാലക്കാട് സ്വദേശി ശ്രീകൃഷ്ണന്‍, തമിഴ്‌നാട് സ്വദേശി കറുപ്പുസ്വാമി എന്നിവര്‍ പിടിയിലായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടികൂടിയത്. തൃശ്ശൂര്‍ ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ ഷാനവാസ്, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ റ്റി. അനികുമാര്‍, സ്‌ക്വാഡ് അംഗങ്ങളായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ റ്റി.ആര്‍. മുകേഷ് കുമാര്‍, എസ്. മധുസൂദനന്‍ നായര്‍,കെ.വി. വിനോദ്,ആര്‍.ജി.രാജേഷ്, പ്രിവന്റ്റീവ് ഓഫീസര്‍ എസ്.ജി.സുനില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.എം.അരുണ്‍കുമാര്‍ , മുഹമ്മദലി, ബസന്ത്കുമാര്‍, രജിത്ത്. ആര്‍.നായര്‍, സുബിന്‍, വിശാഖ്, ടോമി എക്‌സൈസ് െ്രെഡവര്‍മാരായ രാജീവ്, വിനോദ് ഖാന്‍ സേട്ട് എന്നിവരടങ്ങിയ സംഘമാണ് സ്പിരിറ്റ് പിടികൂടിയത്.
പാലിയേക്കരയില്‍ വന്‍ സ്പിരിറ്റ് വേട്ട
