വയനാട്ടില്‍ കാട്ടാന ആക്രമണം തടയാന്‍ സ്‌പെഷ്യല്‍ സെല്‍ രൂപീകരിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. കാട്ടാനശല്യം നേരിടാന്‍ സംസ്ഥാനാന്തര കോര്‍ഡിനേഷന്‍ കമ്മിറ്റിയും രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട് കാട്ടാന ആക്രമണത്തിന്റെ പശ്ചാതലത്തില്‍ തൃശൂരില്‍ ചേര്‍ന്ന വനംവകുപ്പ് ഉന്നതതല യോഗത്തിലാണ് തീരുമാനം. വയനാട്ടിലെ കാട്ടാന ആക്രമണം നേരിടാന്‍ സമഗ്രമായ പദ്ധതികള്‍ വേണമെന്നാണ് തൃശൂരില്‍ ചേര്‍ന്ന വനം വകുപ്പ് ഉന്നതതല യോഗം വിലയിരുത്തിയത്. മൂന്ന് വനം ഡിവിഷനുകള്‍ ഉള്‍പ്പെടുത്തി വയനാട്ടില്‍ സ്‌പെഷ്യല്‍ സെല്‍ രൂപീകരിക്കുകയും കൂടുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ ഇതിലേക്ക് നിയമിക്കുകയും ചെയ്യും. ഈ മാസം 15നകം യോഗം ചേര്‍ന്ന് സംസ്ഥാനാന്തര കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു. ഇതോടെ സംസ്ഥാനങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ പരസ്പരം യഥാസമയം വിലയിരുത്താനാവുമെന്നാണ് പ്രതീക്ഷ. കര്‍ണാടകയുടെ ചിപ്പില്‍ നിന്നും നേരിട്ട് സിഗല്‍ ലഭ്യമാക്കാവുന്ന ആന്റിന കേരളത്തിന്റെ കയ്യിലില്ലെന്നും ഇന്ന് വയനാട്ടിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെ വലിയ പ്രതിഷേധമാണ് വയനാട് ജില്ലയില്‍ ഉയരുന്നത്.
വയനാട്ടില്‍ കാട്ടാന ആക്രമണം തടയാന്‍ സ്‌പെഷ്യല്‍ സെല്‍ രൂപീകരിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍
