കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സജിതാ രാജീവന്‍, ബ്ലോക്ക് ഡിവിഷന്‍ അംഗങ്ങളായ ടെസി വില്‍സണ്‍, ഇ.കെ. സദാശിവന്‍, സതി സുധീര്‍, മിനി ഡെന്നി പനോക്കാരന്‍, ബിഡിഒ കെ.കെ. നിഖില്‍ എന്നിവര്‍ പ്രസംഗിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ രണ്ടുവര്‍ഷമായി മോഹിനിയാട്ടം, കര്‍ണാട്ടിക് മ്യൂസിക്, കൂടിയാട്ടം വേഷം, പെയിന്റിംഗ് എന്നീ ഇനങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കലാകാരന്മാരുടെ അരങ്ങേറ്റമാണ് സര്‍ഗസന്ധ്യയില്‍ നടന്നത്.
കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സര്‍ഗ്ഗസന്ധ്യ 2024 കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു
